സിനിമാ ചരിത്രത്തിലെ യുഗപുരുഷൻ സത്യൻ മാസ്റ്റർ.

മാനുവേൽ സത്യനേശൻ നാടാർ
എന്ന
സത്യൻ അഥവാ സത്യൻ മാസ്റ്റർ

ജനനം : നവംബർ 9 . 1919
സ്ഥലം : നാഗർകോവിൽ

മരണം : ജൂണ് 15 . 1971
സ്ഥലം : ചെന്നൈ

മലയാള സിനിമയിലെ
അഭിനേതാവായിരുന്നു

തന്റെ തനതായ അഭിനയ ശൈലികൊണ്ടും ,
സ്വാഭാവികമായ അഭിനയംകൊണ്ടും ,
അദ്ദേഹം സിനിമാ പ്രേമികളുടെ
മനം കവർന്നു .

ദശാബ്ദങ്ങൾ കടന്നുപോയിട്ടും ,
മലയാള ചലച്ചിത്ര രംഗത്ത്
ഒരു പാഠപുസ്തകമായി
സത്യൻ ഇന്നും ജീവിക്കുന്നു .

മലയാള ചലച്ചിത്ര രംഗത്ത്
അക്ഷരാർത്ഥത്തിൽ
സത്യന്റെ ഒരു സിംഹാസനമുണ്ട് .

അതിൽ , ഒന്നിരിക്കാനുള്ള
മോഹവുമായി , നടന്ന നടൻമ്മാർ ,
എക്കാലത്തും വാർത്തകളിൽ
നിറഞ്ഞു നിന്നിരുന്നു .
എന്നാൽ , ഇന്നും ആ സിംഹാസനം
ഒഴിഞ്ഞുതന്നെ കിടക്കുകയാണ് .

ഇന്നത്തെ ,
നായക സങ്കല്പത്തിൽനിന്ന്
തികച്ചും വ്യത്യസ്തമായ
രൂപവുംഭാവവും ആയിരുന്നു
അദ്ദേഹത്തിന് .

താരപരിവേഷമുള്ള നിരവധിപേരെ
മറികടന്ന് , കറുത്ത്‌ കുറുകിയ
കാഴ്ചയിൽ സുന്ദരനല്ലാത്ത
ഈ മനുഷ്യൻ മലയാളി മനസ്സിൽ
” അഭിനയചക്രവർത്തി ” പട്ടം
സ്വന്തമാക്കി .

എന്നാൽ , ആസ്വാദകമനസ്സ്‌
കീഴടക്കാൻ , കലർപ്പില്ലാത്ത
അഭിനയ ശൈലി മാത്രമേ
വേണ്ടൂ എന്നു അദ്ദേഹം തെളിയിച്ചു .

പോലീസ് ഓഫിസർ ആയിരുന്നു അദ്ദേഹം .
സിനിമയോടുള്ള അഭിനിവേശം
കാരണം ജോലി രാജി വെച്ചു .
ഭാവിയിൽ , ഐ ജി വരെ ആകാൻ
സാധ്യതയുള്ള ഉദ്യോഗമാണ് :
രാജി വെക്കരുത് എന്ന് അന്നത്തെ
തിരുവനന്തപുരം ഡി എസ് പി
മാരിയാർപൂതം ഉൾപ്പടെ പലരും
ഉപദേശിച്ചിരുന്നു .

എന്നാൽ , സുരക്ഷിതമായ
ജീവിതത്തെക്കാൾ , തന്റെ
സ്വപ്നങ്ങൾക്കൊപ്പം സഞ്ചരിക്കാനാണ് സത്യൻ തീരുമാനിച്ചത് .

ആദ്യ ചിത്രം ” ത്യാഗ സീമ “
വെളിച്ചം കണ്ടില്ല .
എന്നാൽ അദ്ദേഹം പിൻവാങ്ങിയില്ല .
” ആത്മസഖി “യിലൂടെ
അരങ്ങേറി ..

അവിടുന്നങ്ങോട്ടു , സത്യന്റെ
അനശ്വരമായ എത്രയോ
അഭിനയമുഹൂർത്തങ്ങൾക്കു
മലയാള സിനിമ സാക്ഷിയായി .

1954 ൽ പുറത്തിറങ്ങിയ
” നീലക്കുയിൽ “
ആ അഭിനയ ജീവിതത്തിലെ
നാഴികക്കല്ലായിരുന്നു .
അതിലൂടെ , മലയാള സിനിമക്ക്
ദേശീയ തലത്തിൽ അംഗീകാരം
നേടിക്കൊടുക്കാൻ അദ്ദേഹത്തിന്
കഴിഞ്ഞു .

1951 ൽ ” ത്യാഗ സീമ ” മുതൽ
1973 ൽ ” തേനരുവി ” വരെ
146 സിനിമകളിൽ , അദ്ദേഹം
അഭിനയിച്ചു . എല്ലാം
വൻ ഹിറ്റുകൾ .

1969 ൽ മികച്ച നടനുള്ള
കേരള സംസ്ഥാന സർക്കാരിന്റെ
പുരസ്‌ക്കാരം ലഭിച്ചു .
ചിത്രം : ” കടൽപ്പാലം “
1971 ൽ വീണ്ടും സംസ്ഥാന സർക്കാരിന്റെ അവാർഡ് –
” കാരകാണാകടൽ “

മലയാളിയുടെ സിനിമാ സങ്കല്പങ്ങളിൽ സ്വർണ്ണച്ചാമരം
വീശിയെത്തിയ സ്വപ്നമായിരുന്നു
സത്യൻ മാസ്റ്റർ –
സിനിമാ ചരിത്രത്തിലെ
യുഗപുരുഷൻ .

ഇന്നും ജനമനസ്സുകളിൽ
ജീവിക്കുന്ന –
ആദ്യത്തെ
ലക്ഷണമൊത്ത നായകൻ –

ഓർമ്മകൾ മരിക്കാത്തരിക്കട്ടെ !!

     ______________________

ചിത്രം : 1 . സത്യൻ
2 . 3 . 4 .സത്യന്റെ ചില
സിനിമാ വേഷങ്ങൾ .

Leave a Reply