സിനിമാ നടൻ കലിംഗശശി അന്തരിച്ചു

സിനിമാ നടൻ കലിംഗശശി(വി.ചന്ദ്രകുമാർ) – 59 അന്തരിച്ചു. പാലേരി മാണിക്യം, കേരള കഫേ, വെള്ളി മൂങ്ങ, പ്രാഞ്ചിയേട്ടൻ ആൻ്റ് ദി സെയ്ൻ്റ് തുടങ്ങിയ 250 ലധികം സിനിമകളിൽ വ്യത്യസ്ത ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു.സഹദേവൻ ഇയ്യങ്കോട് സംവിധാനം ചെയ്ത ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ് എന്ന സിനിമയിൽ നായക വേഷവും ചെയ്തു.കാൽ നൂറ്റാണ്ട് നാടകനടനായി. 500 ഓളം നാടകങ്ങളിൽ അഭിനയിച്ചു.കോഴിക്കോട് കലിംഗതിയറ്റേഴ്സിനു വേണ്ടിയാണ് കൂടുതൽ അഭിനയിച്ചത്.അങ്ങിനെ കലിംഗശശിയായി.മമ്മുട്ടിയുടെ സൂപ്പർ ഹിറ്റായ പ്രാഞ്ചിയേട്ടൻ ദി സെയിൻ്റ് എന്ന രഞ്ജിത് സിനിമയിൽ മമ്മുട്ടിയുടെ പാചകക്കാരനായി ശശി തിളങ്ങി.കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ്.

Leave a Reply