സർക്കാർ തുറക്കാൻ പറഞ്ഞെങ്കിലും മുസ്ലീം പള്ളികൾ തുറക്കേണ്ടതില്ലെന്ന് പള്ളി കമ്മിറ്റകളും മതപണ്ഡിതരും.

സർക്കാർ തുറക്കാൻ പറഞ്ഞെങ്കിലും മുസ്ലീം പള്ളികൾ തുറക്കേണ്ടതില്ലെന്ന് പള്ളി കമ്മിറ്റകളും മതപണ്ഡിതരും. സാമൂഹ്യ വ്യാപനം തടയാനും അപരിചിതരായവർ പള്ളിയിൽ വരുന്നത് നിയന്ത്രിക്കാനും സാധിക്കില്ല എന്നതും അണു നശീകരണ ചിലവുകളും താങ്ങാൻ പറ്റാത്തതാണ് പ്രശ്നം. ഹോട്ടലുകളും ഇന്ന് തുറക്കുന്നില്ല. ഇരുന്ന് ഭക്ഷണം കഴിച്ചാൽ പ്ലേറ്റ് ,ഗ്ലാസ് കഴുകി വൃത്തിയാക്കാനും സാമൂഹിക വ്യാപനം തടയാനും സാധ്യമല്ല. അണു നശീകരണ ചിലവുമെല്ലാം ഹോട്ടൽ നടത്തിപ്പിന് നഷ്ടം വരുത്തും. സ്വകാര്യ ബസുകൾ സർവീസ് നടത്താത്തതും ബിസിനസിനെ ദോഷകരമാക്കും . ഹിന്ദു ക്ഷേത്രങ്ങൾ ദേവസ്വം ബോർഡുകളുടെ കീഴിലായതിനാൽ സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ നടപ്പിലാക്കും. മലബാർ ദേവസ്വം, ഗുരുവായൂർ ദേവസ്വം, തിരുവിതാംകൂർ ദേവസ്വം. ക്ഷേത്രങ്ങൾ ഇന്ന് തുറക്കും.- Gmtv

Leave a Reply