ഹുങ്ക് കാണിക്കുന്ന കുട്ടി നേതാവ്

സി പി എം കളമശേരി “ഏരിയാ സെക്രട്ടറി ” എന്നത് അത്ര വലിയ സ്ഥാനമാണോ? റോഡിൽ ഇറങ്ങി മാസ്ക് കെട്ടി വെയിലേറ്റ് ജോലി ചെയ്യുന്ന പൊലീസ്കാരൻ വാഹനം ഓടിക്കുന്നതിൻ്റെ പരിമിതികൾ പറയുമ്പോൾ, പൊലീസിനോട് അധികാര ഹുങ്ക് കാണിക്കുന്ന കുട്ടി നേതാവ്, സക്കീർ ഹുസൈൻ, പ്രധാനമന്ത്രിയും ദൽഹി മുഖ്യമന്ത്രിയും പൊലീസ് കാരോടും സൈനികരാടും സ്നേഹ ആദരവുകളോടെയാണ് സംസാരിക്കുക, പെരുമാറുക. താങ്കൾക്കറിയില്ലെങ്കിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളോട് ചോദിക്കണം.ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനും കേരളം ഭരിച്ചിരുന്ന കാലമുണ്ടായിരുന്നു. കേരള ജനത അവരെ ജന നേതാക്കളായാണ് കണ്ടിരുന്നത്. സി പി എം ൻ്റെ മാത്രം നേതാക്കളും മുഖ്യമന്ത്രിമാരുമായല്ല. തിരിച്ചും ആ നല്ല കമ്മ്യൂണിസ്റ്റ് കാരായ നേതാക്കൾ ജനങ്ങളോട് കടമ നിർവ്വഹിച്ചിരുന്നു. ‘ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ, താങ്കളുടെ ഭരണത്തിൽ ഇത്തരം അഹങ്കാരികളെ പാർട്ടി നേതാക്കളായി വാഴിക്കുന്നത് ഗുണത്തേക്കാൾ ദോഷം ചെയ്യും.

Leave a Reply