ഹൈന്ദവ സമൂഹത്തെ ഭീതിയിൽ നിന്ന് മോചിതരാക്കണം.

ഭാരത സംസ്ക്കാരം എന്നതിൻ്റെ സിംബൽ ബ്രാഹ്മണനല്ല. കമ്മ്യൂണിസ്റ്റ്കാരും വിദേശ മതങ്ങളുടെ സാമ്രാജ്യത്വത്തിന് ഇന്ത്യൻ മണ്ണ് കണ്ണുവച്ചവരുമാണ് ഭാരതത്തിലെ സുവർണ കാലത്തെ അപമാനിക്കുന്നത്. അത് തിരിച്ചറിഞ്ഞ് ഹിന്ദു ഐക്യമാണ് വളർത്തേണ്ടത്. ഓരോ ഭാരതീയനും ഹിന്ദുവാണ്. അത് മതമല്ല, സംസ്ക്കാരമാണ്. അശാസ്ത്രീയമായ പലതരം അനാചാരങ്ങൾ കാണും. അതെല്ലാം നമ്മൾ പുതിയ തലമുറക്കായി മാറ്റി എഴുതണം. ചിന്തിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടാക്കണം.രാഷ്ട്രീയ-സമുദായ ലാഭത്തിനും സ്വത്ത് സമ്പാദനത്തിനും ഭാരത സംസ്ക്കാരത്തെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയണം. ഞാനിത് പറയുമ്പോൾ, ചിലർക്ക് തോന്നാം പുതിയ അവതാരമാണോ എന്ന്, അസൂയ വെടിഞ്ഞാലേ ഭാരതത്തെ നാളെ ലോക ശക്തിയായി മാറ്റാൻ കഴിയൂ. ദേശീയ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ നേതൃത്വവടംവലി ഉണ്ട്.അത് എത്രയും വേഗം ഒഴിവാക്കണം. ക്ഷേത്രങ്ങളോട് ചേർന്ന് ഹൈന്ദവ സംസ്ക്കാര പഠനശാലകൾ ഉടൻ ആരംഭിക്കണം. സർക്കാരുകൾ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്നത് ഉന്നത നീതിപീഠത്തിൽ നിന്നും അനുകൂല ഉത്തരവ് നേടി ഹൈന്ദവ സമൂഹത്തെ ഭീതിയിൽ നിന്ന് മോചിതരാക്കണം. – McVelayudhan, Gmtv

Leave a Reply