ഹൗസ് ബോട്ടുകളിൽ 2000 ഐസൊലേഷൻ ഒരുക്കുമെന്ന് മന്ത്രി ജി.സുധാകരൻ

ആലപ്പുഴയിലെ കായലുകളിലുള്ള ഹൗസ് ബോട്ടുകളിൽ 2000 ഐസൊലേഷൻ കിടക്കകൾ ഒരുക്കുമെന്ന് മന്ത്രി ജി.സുധാകരൻ.ആലപ്പുഴയ കലക്ടറേറ്റിൽ കൊറോണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ പ്രളയകാലത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഹൗസ് ബോട്ട് ഉടമകൾ സർക്കാരിനെ സഹായിച്ചിരുന്നു. ജില്ലയിൽ 101 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കുന്നുണ്ട്. 8375 പേർക്ക് ഭക്ഷണം എത്തിക്കുന്നു.കരാറുകാർ തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply