170000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്

കൊറോണ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ 170000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. 80 കോടി പാവപ്പെട്ടവർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ നൽകും.5 കിലോ അരി, ഗോതമ്പ്, പയർ എന്നിവ നൽകും.എട്ട് കോടി കുടുംബങ്ങൾക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ഗ്യാസ് കണക്ഷൻ. കിസാൻ യോജനയിൽ കർഷകർക്ക് 2000 രൂപ ഉടൻ നൽകും. ജന്ധൻ അക്കൗണ്ടുകളിൽ 1500 രൂപ നൽകും ആരോഗ്യരംഗത്തുള്ള ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ് പോളിസി നൽകും.20 ലക്ഷം ജീവനക്കാർക്ക് അത് പ്രയോജനം ചെയ്യും. വനിതാ വ്യവസായ സംഘങ്ങൾക്ക് 20 ലക്ഷം രൂപയുടെ പലിശ രഹിത വായ്പ നൽകും. 15000 രൂപ മാസ ശമ്പളമുള്ള സർക്കാർ സ്വകാര്യ ജീവനക്കാർക്ക് ഇ.പി.എഫ് വിഹിതം സർക്കാർ അടക്കുന്നതായിരിക്കും.

Leave a Reply