21.3 ലക്ഷം കോടി രൂപയുടെ പാക്കേജുകൾ.

മൂന്ന് പ്രഖ്യാപനങ്ങളിലായി 21.3 ലക്ഷം കോടി രൂപയുടെ പാക്കേജുകൾ രാജ്യത്തെ സാമ്പത്തിക ഞരുക്കത്തിൽ നിന്ന് തീർച്ചയായും കരകയറുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു ഉത്തേജക പാക്കേജ് 20 ലക്ഷം കോടി രൂപയും കർഷകരെ സഹായിക്കുന്നതിന് നബാർഡിന് 30,000 കോടി രൂപയും കാർഷിക വിപണിക്കായി ഒരു ലക്ഷം കോടി രൂപയുമാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. അതോടെ വിപണി സജീവമാവുകയും ജനങ്ങളുടെ ക്രയവിക്രയശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഉത്തേജക പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് സംസ്ഥാന സർക്കാരുകൾ, ബാങ്കുകൾ ഉണർന്ന് പ്രവർത്തിക്കണം.രാഷട്രീയ വിരോധം മാറ്റിവച്ചു വേണം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ സമീപിക്കാൻ. സ്റ്റോക്ക് നിയന്ത്രണ പരിധി ഒഴിവാക്കാൻ അവശ്യസാധന നിയമത്തിൽ ഭേദഗതി വരുത്തും. പൂഴ്ത്തിവെപ്പ് ഇല്ലാതാക്കാനും നിയമഭേദഗതി സഹായിക്കും.വിവിധ സംസ്ഥാനങ്ങളിലേക്ക് ഉള്ളി, ഉരുളക്കിഴങ്ങ് മുതലായവ യഥേഷ്ടം കൊണ്ടു പോകുന്നതിനും തടസ്റ്റമുണ്ടാകില്ല. കന്നുകാലി വളർത്തൽ, മൽസ്യകൃഷി എന്നിവക്ക് 1.54 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതും ആ മേഖലയിൽ പുത്തൻ ഉണർവ്വും സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധിക്കും ഇടയാക്കും. സംസ്ഥാന സർക്കാരുകൾ, അതാത് സംസ്ഥാനത്തെ പ്രത്യേക ഭക്ഷ്യോൽപ്പന്നങ്ങളെ സഹായിക്കുന്നതിന് 10,000 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട് – Gmtv

Leave a Reply