KSEB സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങൾ 2020 ഏപ്രിൽ 14 വരെ തുടരുന്നതാണ്.

സംസ്ഥാനത്തു കോവിഡ് 19 പ്രതിരോധത്തെതുടർന്നുള്ള ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ KSEB സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങൾ 2020 ഏപ്രിൽ 14 വരെ തുടരുന്നതാണ്.

ഇക്കാലയളവിൽ സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടർ പ്രവർത്തിക്കുന്നതല്ല. ഈ സമയത്തു വൈദ്യുതി ബില്ലടക്കുന്നതിനു കെ എസ് ഇ ബിയുടെ വിവിധ ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

ഓൺലൈൻ പേയ്‌മെന്റ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് https://www.facebook.com/ksebl/posts/2684065895037960/ എന്ന ലിങ്ക് പരിശോധിക്കുക.

ലോ ടെൻഷൻ ഉപഭോക്താക്കളുടെ മീറ്റർ റീഡിങ്ങും ഈ കാലയളവിൽ എടുക്കുന്നതല്ല. കഴിഞ്ഞ മൂന്നു ബില്ലുകളുടെ ശരാശരി ഉപഭോഗം കണക്കാക്കിയായിരിക്കും ഈ കാലയളവിൽ ബിൽ നൽകുന്നത്. ബിൽ, SMS ആയോ, ഇമെയിൽ ആയോ നൽകുന്നതാണ്. കൊറോണ ഭീതി മാറി സാധാരണനിലയിലേക്ക് മടങ്ങിവരുമ്പോൾ യഥാർത്ഥ റീഡിങ് എടുത്തശേഷം ബില്ലുകൾ പുനർനിർണ്ണയിച്ചു ഇത് ക്രമപ്പെടുത്തുന്നതായിരിക്കും.

വൈദ്യുതി മുടക്കം സംബന്ധിച്ച മുന്നറിയിപ്പും വൈദ്യുതി ബിൽ സംബന്ധിച്ച വിവരവും SMS / ഇ-മെയിൽ ആയി ലഭിക്കാൻ http://hris.kseb.in/OMSWeb/registration എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക

വിശദാംശങ്ങൾ അറിയാൻ 1912 എന്ന കോൾ സെന്റർ നമ്പറിൽ വിളിക്കാവുന്നതാണ്.

Leave a Reply