TODAY’S NEWS

Golden Mirror Tv News: കേരളം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. മെയ് മൂന്നാം വാരത്തിൽ മഴ ആരംഭിക്കും. കൊറോണ വൈറസ് സാമൂഹ്യ വ്യാപനം നടക്കില്ലെന്ന് ഉറപ്പു വരുത്തേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാലുമാസം പ്രായമായ കുഞ്ഞ് മരിക്കാനിടയായ സംഭവം, ആരോഗ്യ പ്രവർത്തകരേയും ജനങ്ങളേയും ആശങ്കയിലാക്കിയിരിക്കുന്നു. മഞ്ചേരി പയ്യനാട് സ്വദേശിയുടെ കുഞ്ഞാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖവുമുണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ച് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്.കുഞ്ഞിൻ്റെ മാതാപിതാക്കൾക്കോ, ബന്ധുക്കൾക്കോ കോവിഡ് രോഗമില്ല. എങ്ങിനെ കുഞ്ഞിന് വൈറസ് ബാധിച്ചു എന്നതാണ് എല്ലാവരേയും അൽഭുതപ്പെടുത്തുന്നത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളിൽ 40 പേർക്കാണ് രോഗം ബാധിച്ചത്. സമ്പർക്കം ഇല്ലാതിരിക്കാനും വീടിന് പുറത്ത് പോകാതിരിക്കാനും എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ശുചിത്വം വീടുകളിൽ കർശനമായും പാലിക്കണം. വൈറസ് വിട്ടൊഴിയും വരെ പ്രത്യേകിച്ച് കുട്ടികളും യുവതീയുവാക്കളും ശ്രദ്ധിക്കേണ്ടതാണ്. ലോകത്ത് കൊറോണ ബാധിച്ച് മൊത്തം മരണം രണ്ടു ലക്ഷത്തോട് അടുക്കുന്നു. രോഗികൾ 27 ലക്ഷം കടന്നു. അമേരിക്കയിലാണ് കൂടുതൽ മരണം. അര ലക്ഷമാകുന്നു. രോഗികൾ ഒൻപത് ലക്ഷമാകുന്നു. സ്പെയിൻ, ഇറ്റലി, ഫ്രാൻസ്മരണം 20,0 00 കടന്നു. വൈറസ് പടർത്തിയ ചൈനയിൽ മരണം 4,632 ഉം രോഗികൾ 82,804 മാണ്. അമേരിക്ക ആരോപിക്കുന്നതുപോലെ ചൈന യഥാർത്ഥ കണക്ക് മറച്ച് വെക്കുന്നതാകാം.ഇന്ത്യയിൽ മരണം 721 ആയി. രോഗകൾ 23,039. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉന്നയിച്ച സ്പ്രിങ്ക്ളർ വിവാദം അനവസരത്തിൽ അനാവശ്യമായി. ഹൈക്കോടതിയിൽ സർക്കാർ നൽകിയ വിശദീകരണം വിശ്വസനീയമാണ്. “വ്യക്തിയുടെ സ്വകാര്യതക്കുള്ള അവകാശം പൊതുതാൽപ്പര്യത്തേക്കാൾ മുകളിലല്ല ” എന്നത് പ്രസക്തമാണ്.ഒരു പക്ഷേ രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചില്ലായിരുന്നെങ്കിൽ സ്പ്രിങ്കിൾ കൊറോണ വ്യാപനം തടയുന്നതിന് തന്ത്രപരമായ നീക്കങ്ങൾ നടത്തിയേനെ.രമേശ് ചെന്നിത്തല, രാഷ്ട്രീയ വൈരത്തേക്കാൾ മനുഷ്യത്വമാണ് ഈ വിഷയത്തിൽ കാണിക്കേണ്ടിയിരുന്നത്. ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ വിറ്റ് പണമുണ്ടാക്കാൻ മാത്രം അത്ര നീചരാണോ കേരളത്തിലെ കമ്യൂണിസ്റ്റ് കാർ. അങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നുന്നത്. റേഷൻ കടയിലൂടെ വിതരണം ചെയ്യേണ്ട 126 ഭക്ഷ്യ കിറ്റുകൾ സി പി ഐ ഓഫീസിൽ സൂക്ഷിച്ചു എന്നതിനെതിരെ റേഷൻ കട ഉടമയും സി പി ഐ യും രംഗത്തെത്തി. വൈക്കം ടി വി പുരത്തെ ഒരു കെട്ടിടത്തിലാണ് റേഷൻ കടയും സി പി ഐ ഏരിയാ കമ്മറ്റി ഓഫീസും പ്രവർത്തിക്കുന്നത്. കൊറോണ ലോക്ക് ഡൗൺ ആയതു കൊണ്ട് പാർട്ടി ഓഫീസ് തുറക്കാറില്ല. റേഷൻ കടയിൽ സ്ഥലസൗകര്യമില്ലാത്തതു കൊണ്ട് ഭക്ഷ്യ കിറ്റുകൾ സി പി.ഐ ഓഫീസിൽ സൂക്ഷിക്കാൻ സെക്രട്ടറിയോട് സമ്മതം തേടിയിരുന്നു. കോൺഗ്രസ് അനുഭാവിയായ റേഷൻ ഷാപ്പുടമക്ക് സി പി ഐ ക്കാരെ വിശ്വസിക്കാമെങ്കിൽ പ്രതിപക്ഷ കക്ഷികൾ എന്തിനാണ് വ്യാജവാർത്ത പ്രചരിപ്പിച്ചതെന്ന് സി പി ഐ ചോദിക്കുന്നു. 1957 മുതൽ കേരളത്തിൽ ഭരണം നടത്തിയ സി പി ഐ മറ്റു പാർട്ടികളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. സി. അച്യുതമേനോൻ, പി.കെ.വാസുദേവൻ നായർ, എന്നീ മുഖ്യമന്ത്രിമാരെയും ടി വി തോമസ്, ഇ.ചന്ദ്രശേഖരൻ നായർ തുടങ്ങിയ മന്ത്രിമാർ അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാക്കളായിരുന്നു. സി പി ഐ ഇന്നും ആ രാഷ്ട്രീയ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. – McVelayudhan,Gmtv

Leave a Reply